റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് ; ചങ്ങനാശ്ശേരി ഉപജില്ല മുന്നേറ്റം തുടരുന്നു
BY swapna en12 Oct 2015 8:52 AM GMT
swapna en12 Oct 2015 8:52 AM GMT
കാഞ്ഞിരപ്പള്ളി: റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസില്‍ 24 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 84 പോയിന്റുമായി ചങ്ങനാശ്ശേരി ഉപജില്ല മുന്നേറുന്നു. 54 പോയിന്റുമായി ഏറ്റുമാനൂരാണ് രണ്ടാംസ്ഥാനത്ത്. 48 പോയിന്റുമായി ഈരാറ്റുപേട്ട ഉപജില്ലാ മൂന്നാം സ്ഥാനത്ത് തുടരുന്നു. ഇനി 18 ഇനങ്ങളിലെ മല്‍സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ശനിയാഴ്ച ഗെയിംസിന്റെ സമാപനം നിശ്ചയിച്ചിരുന്നെങ്കിലും രണ്ടു ദിവസമായി പെയ്യുന്ന മഴ കാരണം മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. ചെവ്വാഴ്ച വരെ മല്‍സരങ്ങള്‍ നീളുമെന്നാണ് അറിയുന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ ബാസ്ക്കറ്റ് ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഒരു ടീം മാത്രം ഉണ്ടായിരുന്നതിനാല്‍ മല്‍സരം നടന്നില്ല.
സീനിയര്‍ ആണ്‍കുട്ടികളുടെ ബാസ്ക്കറ്റ് ബോളില്‍ ചങ്ങനാശ്ശേരിയെ പരാജയപ്പെടുത്തി ഏറ്റുമാനൂര്‍ ചാംപ്യന്മാരായി. ചെസ് മല്‍സരത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചങ്ങനാശ്ശേരി ഒന്നും കോട്ടയം ഈസ്റ്റ് രണ്ടും സ്ഥാനം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ വോളിബോള്‍ മല്‍സരത്തില്‍ പാലാ ഉപജില്ല കറുകച്ചാലിനെ പരാജയപ്പെടുത്തി ചാംപ്യന്മാരായി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ കറുകച്ചാല്‍ ഒന്നും പാമ്പാടി രണ്ടും സ്ഥാനം നേടി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ കാഞ്ഞിരപ്പള്ളിയും ഈരാറ്റുപേട്ടയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ കോട്ടയം ഈസ്റ്റ് ഒന്നും രാമപുരം രണ്ടും സ്ഥാനം നേടി. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാമ്പാടിയും കുറവിലങ്ങാടും ഒന്നും രണ്ടും സ്ഥാനം നേടി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT