റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയ്ക്ക് കൊല്ലം ഒരുങ്ങി
കൊല്ലം: പതിനാലാമത് റവന്യൂജില്ലാ സ്കൂള്‍ കായികമേളയ്ക്ക് കൊല്ലം ഒരുങ്ങി. കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഇന്നുമുതല്‍ മറ്റന്നാള്‍ വരെയാണ് മേള. 140 ഇനങ്ങളിലാണ് മല്‍സരം. ജില്ലയിലെ മൂവായിരത്തോളം കായിക പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി എട്ടുമുതല്‍ 12വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്. മേളയ്ക്ക് എത്തുന്ന ആണ്‍കുട്ടികള്‍ക്ക് കൊല്ലം ഗവണ്മെന്റ് മോഡല്‍ എച്ച്എസ്എസിലും പെണ്‍കുട്ടികള്‍ക്ക് വിമലഹൃദയ എച്ച്എസ്എസിലുമാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ന് രാവിലെ പത്തിന് മേളയുടെ ഉദ്ഘാടനം മേയര്‍ അഡ്വ.വി രാജേന്ദ്രബാബു നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ഡിഡിഇ എന്‍ ഐ അഗസ്റ്റിന്, കൗണ്‍സിലര്‍ എസ് പ്രസന്നന്, ഡിഇഒ പി പി തങ്കം, ബി എസ് ശശികുമാര്‍ പങ്കെടുക്കും. മറ്റന്നാള്‍ വൈകീട്ട് നാലിന് കൊല്ലം ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഉദ്ഘാടനം ചെയ്യും.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT