Ramadan Special

റമദാന്‍ അവസാന പത്തിലെ പ്രാര്‍ഥന

റമദാന്‍ അവസാന പത്തിലെ പ്രാര്‍ഥന
X
afvun

രകവിമോചനത്തിന്റെയും സ്വര്‍ഗ പ്രവേശത്തിന്റെയും രാപ്പകലുകളാണ് റമദാനിലെ അവസാന പത്തു ദിനരാത്രങ്ങള്‍. ദിക്‌റും ദുആയും ഖുര്‍ആന്‍ പാരായണവും ഓരോ വീട്ടിലും നിറയുന്ന നാളുകള്‍. റഹ്മത്തിന്റെ മലക്കുകള്‍ നന്മചെയ്യുന്ന മനുഷ്യനെ പൊതിയുന്ന ദിവസങ്ങള്‍!
പ്രവാചകന്‍ മുഹമ്മദ് നബി അവസാന പത്തില്‍ ഈ പ്രാര്‍ഥന കൂടുതലായി ചൊല്ലാനാണ് നിര്‍ദേശിച്ചത്:
അല്ലാഹുമ്മ ഇന്നക അഫ്‌വുന്‍, തുഹിബ്ബുല്‍ അഫ്‌വ ഫഅ്ഫുഅന്നീ
(അല്ലാഹുവേ, നീയാണ് വിട്ടുവീഴ്ച ചെയ്യുന്നവന്‍. വിട്ടുവീഴ്ച ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നു. അതിനാല്‍ എന്നോട് വിട്ടുവീഴ്ച ചെയ്യണേ)!

മറ്റൊരു പ്രാര്‍ഥന ഇതാണ്:
അസ്തഗ്ഫിറുല്ലാഹ റബ്ബീ മിന്‍ കുല്ലി ദന്‍ബിന്‍ വ അതൂബു ഇലയ്ഹി
(എന്റെ നാഥനായ അല്ലാഹുവോട് ഞാന്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചനം തേടുന്നു. അവങ്കലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു).

അല്ലാഹുമ്മ അജിര്‍നീ മിനന്നാര്‍
(അല്ലാഹുവേ നരകത്തില്‍നിന്ന് എന്നെ രക്ഷിക്കണേ)

അസ്തഗ്ഫിറുല്ലാഹ് വ അസ്അലുകല്‍ ജന്നത വ അഊദു ബിക മിനന്നാര്‍
(അല്ലാഹുവേ ഞാന്‍ നിന്നോട് പാപമോചനം തേടുന്നു, സ്വര്‍ഗം തേടുന്നു, നരകത്തില്‍നിന്ന് രക്ഷ തേടുകയും ചെയ്യുന്നു)
തുടങ്ങിയ പ്രാര്‍ഥനകളും പ്രാര്‍ഥിക്കാം.

- അബൂ മിശ്അല്‍
Next Story

RELATED STORIES

Share it