malappuram local

റമദാനില്‍ രണ്ടുനാള്‍ കടലില്‍ അകപ്പെട്ട ഞെട്ടല്‍ വിട്ടുമാറാതെ യൂസഫ്ക്ക



വി ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: നടുകടലില്‍അകപ്പെട്ട് ഉപ്പുവെള്ളം അത്താഴമാക്കി രണ്ടുനാള്‍ റമദാന്‍ വ്രത മനുഷ്ടിക്കേണ്ടിവന്ന മല്‍സ്യത്തൊഴിലാളിയായ യൂസഫ്ക്കയുടെ ഞെട്ടല്‍ എണ്‍പത്തിരണ്ടാം വയസ്സിലും മായുന്നില്ല. അഞ്ചരപതീറ്റാണ്ട് മുമ്പ് പായതോണി തോണിയില്‍യില്‍ പങ്കായവും തണ്ടും തുഴഞ്ഞു മത്സ്യബന്ധനത്തിനുപോയ യൂസഫിനും സംഘത്തിനും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദുരനുഭവമുണ്ടായത്. ചാപ്പപ്പടിയില്‍ നിന്ന്മീന്‍പിടിക്കാന്‍ പോയ ഇവരുടെ തോണിയുടെ പായ നടുകടലില്‍ വച്ച് പെട്ടുന്നുണ്ടായ കാറ്റിലുംകോളിലും പൊട്ടിപൊളിഞ്ഞു. കാറ്റിന്റെ ഗതിഅനുസരിച്ചു സഞ്ചരിച്ചിരുന്ന തോണി ആഴക്കടലിലേക്ക് ഒഴുകി. പെട്ടെന്നുണ്ടായ കടലിന്റെക്രോധം കാരണം കരലക്ഷ്യമാക്കിയുള്ള തിരിച്ചുവരവ് അസാദ്ധ്യമായി.കടലില്‍ പെട്ടെന്ന് ഇരുട്ടുപരക്കുകയും ചെയ്തു. കരക്കണയാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ നടുക്കടലില്‍ അകപ്പെടുകയായിരുന്നു.പകല്‍ പത്തുമണിക്ക് പുറപ്പെട്ട നാലംഗ വലക്കാര്‍ വൈകുന്നേരം നാലരയോടെ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു. റമദാന്‍മാസമായതിനാല്‍ കുടിക്കാനുള്ള വെള്ളംപോലും കരുതിയിരുന്നില്ല. നടുക്കടലിലെ കൂരിരുട്ടില്‍ കടലിലെഉപ്പുവെള്ളം കുടിച്ചാണ് നാലുപേരും നോമ്പ്തുറന്നത്. കടലില്‍നിന്നു വെള്ളമെടുത്തു അംഗ ശുദ്ധിവരുത്തി ആടിഉലയുന്ന തോണിയിലിരുന്നുനമസ്‌ക്കാരങ്ങളും നിര്‍വഹിച്ചു. ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും നടത്തിയതായി യൂസ്ഫ്ക്ക ഓര്‍ക്കുന്നു. അത്താഴത്തിനും കടല്‍ വെള്ളമായിരുന്നു ആശ്രയം.നേരം പുലര്‍ന്നപ്പോള്‍ പരപ്പനങ്ങാടിയില്‍നിന്നു മീന്‍ പിടിക്കാന്‍ പോയവര്‍ ജില്ലയുടെ തീരത്തൊരിടത്തും അണഞ്ഞിട്ടില്ലെന്നു ഉറപ്പായതോടെ കടലില്‍ കാണാതായവര്‍ക്ക് വേണ്ടി നാട്ടുകാരും ബന്ധുക്കളും തോണിയില്‍ തിരച്ചിലാരംഭിച്ചു. പക്ഷെഉച്ചവരെകണ്ടെത്താനായില്ല. അക്കാലത്ത് തിരച്ചില്‍നടത്താന്‍നേവിയുടെ എലികൊപ്ടറോ,കോസ്റ്റ്ഗാര്‍ഡിന്റെ സ്പീഡ് ബോട്ടോ, യന്ത്രവല്‍കൃതവള്ളങ്ങളോ ഒന്നുമില്ലായിരുന്നു.കടലില്‍ അകപ്പെട്ടവിവരം വീട്ടുകാരെ അറിയിക്കാന്‍ മൊബൈല്‍ഫോണ്‍ സംവിധാനവും  ഇല്ലായിരുന്നു. അമ്പതുകൊല്ലം മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു. രണ്ടാം ദിവസം തോണിയിലുണ്ടായിരുന്ന മത്സ്യം കടലില്‍ ഉപേക്ഷിച്ചു. ആറുമണിയോടെ പായപൊട്ടിയ തോണിയുടെ പങ്കായം ഉപയോഗിച്ചു തുഴഞ്ഞ് ഇവര്‍ വൈകുന്നേരം ആറുമണിയോടെ കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത്എത്തി.അവശരായ ഇവര്‍ക്ക്‌കോഴിക്കോട്ടെ മത്സ്യത്തൊഴിലാളികള്‍ വെള്ളവും ഭക്ഷണവും എത്തിച്ചുകൊടുത്തെങ്കിലും നോമ്പുകാരാണെന്നും നോമ്പുതുറ സമയത്തെ ഭക്ഷണം കഴിക്കൂ എന്നറിയിക്കുകയായിരുന്നുവെന്നാണ് യൂസഫ്ക്കയുടെ സാക്ഷ്യപ്പെടുത്തല്‍. ഓരോ റമസാന്‍വരുമ്പോഴും അമ്പതുകൊല്ലം മുമ്പത്തെ മരണത്തെ മുഖാമുഖം കണ്ടനിമിഷങ്ങളെ നടുക്കത്തോടെ യാണ് യൂസഫ്ക്ക ഓര്‍ക്കുന്നത്. ഇന്ന് അത്യാധുനിക സൗകര്യങ്ങാണ് മല്‍സ്യബന്ധന രംഗത്തുള്ളത്. രണ്ടാഴ്ച കടലില്‍ കഴിയാനുള്ള സംവിധാനം യന്ത്രവല്‍കൃത വള്ളങ്ങളിലുണ്ട്. ഫ്രീസറുംഭക്ഷണം പാകംചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ കായികാദ്ധ്വാനവും പഴയകാലത്തെ അപേക്ഷിച്ച് നന്നെകുറവുമാണ്.
Next Story

RELATED STORIES

Share it