Flash News

റബ്ബര്‍ നടീലില്‍ പരിശീലനം നല്‍കുന്നു

തിരുവനന്തപുരം:  റബ്ബര് നടീല്‍ രീതികള്‍, പരിചരണം, പരിപാലനം, ഇടവിളക്കൃഷി, കളയെടുപ്പ്എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം 2016 മാര്‍ച്ച് 09-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കും. പരിശീലനഫീസ് 400 രൂപ (14.5 ശതമാനം സേവനനികുതി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവുലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍അംഗത്വസര്‍ട്ടിഫിക്കറ്റ്ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവുംലഭിക്കും. താമസസൗകര്യംആവശ്യമുള്ളവര്‍ ദിനംപ്രതി 250 രൂപ അധികം നല്‍കണം.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍വെള്ളക്കടലാസില്‍തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ്ഡയറക്ടര്‍ (ട്രെയിനിങ്) എന്ന പേരില്‍കോട്ടയത്തുമാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ്ആയോ, മണിയോര്‍ഡര്‍ആയോഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തില്‍അയയ്ക്കണം. സെന്‍ട്രല്‍ ബാങ്ക്ഓഫ്ഇന്ത്യ (ഐ.എഫ്.എസ്. കോഡ് - CBIN0284156)യുടെ 1450300184 എന്ന  അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം. അപേക്ഷയില്‍ പണമടച്ച രീതി, രസീതിന്റെ നമ്പര്‍, തീയതിതുടങ്ങിയവിശദാംശങ്ങളും അപേക്ഷകന്റെഫോണ്‍ നമ്പരും ചേര്‍ത്തിരിക്കണം. വിവരങ്ങള്‍ഇമെയിലായി training@rubberboard.org.in-ലേക്ക് നേരിട്ടയയ്ക്കാവുന്നതുമാണ്. കൂടുതല്‍വിവരങ്ങള്‍ക്ക്‌ഫോണ്‍ 0481- 2351313, 2353127.
Next Story

RELATED STORIES

Share it