Cricket

രോഹിതിനെന്താ ശ്രീലങ്കയോട് ഇത്ര കലിപ്പ്? കോഹ്‌ലിക്ക് നേടാനാവാത്ത റെക്കോഡും രോഹിതിന്

രോഹിതിനെന്താ ശ്രീലങ്കയോട് ഇത്ര കലിപ്പ്? കോഹ്‌ലിക്ക് നേടാനാവാത്ത റെക്കോഡും രോഹിതിന്
X


മൊഹാലി: ഹിറ്റ്മാന്‍ രോഹിത് ശര്‍മയക്ക് ശ്രീലങ്കയോട് എന്തെങ്കിലും വ്യക്തി വൈരാഗ്യമുണ്ടോ? പല തവണയും രോഹിതിന്റെ ലങ്കയ്‌ക്കെതിരായ ബാറ്റിങ് പ്രകടനം കാണുമ്പോള്‍ ആര്‍ക്കായാലും അങ്ങനെ തോന്നിപ്പോകും. കാരണം തന്റെ കരിയറിലെ മൂന്ന് ഡബിള്‍ സെഞ്ച്വറികളില്‍ രണ്ടെണ്ണവും രോഹിത് അടിച്ചത് ശ്രീലങ്കയ്‌ക്കെകതിരേയാണ്. ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 രോഹിത് അടിച്ചെടുത്തതും ലങ്കയ്‌ക്കെതിരെയാണ്. 2014 നവംബര്‍ 13ന് കൊല്‍ക്തത്തയില്‍ നടന്ന മല്‍സരത്തിലാണ് രോഹിത് റെക്കോഡ് റണ്‍സ് അടിച്ചത്.  2013 നവംബര്‍ രണ്ടിന് ആസ്‌ത്രേലിയക്കെതിരേ 209 റണ്‍സ് അടിച്ചെടുത്ത രോഹിത് 2017 ഡിസംബര്‍ 13ന് ലങ്കയ്‌ക്കെതിരേ 208 റണ്‍്‌സ് നേടി മറ്റൊരു ചരിത്രവും രചിച്ചിരിക്കുന്നു. മൊഹാലിയില്‍ 153 പന്തില്‍ നിന്നാണ് രോഹിത് അപരാജിത ഇരട്ട സെഞ്ച്വറി അക്കൗണ്ടിലാക്കിയത്. ഇതോടെ ഒരു ഏകദിന മല്‍സരത്തില്‍ നായകന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലെഴുതി.
രോഹിതിനെ കൂടാതെ സചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ക്രിസ് ഗെയ്ല്‍ എന്നിവരാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ താരങ്ങള്‍.
Next Story

RELATED STORIES

Share it