Flash News

രോഗികള്‍ക്ക് സന്തോഷവാര്‍ത്ത, ഇതാ വരുന്നു ധരിക്കാവുന്ന കൃത്രിമ വൃക്ക

രോഗികള്‍ക്ക് സന്തോഷവാര്‍ത്ത, ഇതാ വരുന്നു ധരിക്കാവുന്ന കൃത്രിമ വൃക്ക
X
KIDNEY

വാഷിങ്ടണ്‍ : വൃക്ക രോഗികള്‍ക്കും കുടുബാംഗങ്ങള്‍ക്കും ഏറെ ആശ്വാസകരമായ ഒരു വാര്‍ത്ത. ശരീരത്തില്‍ ധരിക്കാവുന്ന കൃതിമ വൃക്ക ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. അമേരിക്കയിലെ ലോസ് എഞ്ചല്‍സ് സിഡാര്‍ സിനാന്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് സാധാരണ കിഡ്‌നിയുടെ അതേ പ്രവര്‍ത്തനക്ഷമതയുള്ള ഈ ഉപകരണം വികസിപ്പിച്ചെടുത്തത്്. യുഎസിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം ലഭിച്ച ഉപകരണത്തിന്റെ വിശദാംശങ്ങള്‍ JCI Insights എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപകരണം വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍ വിക്ടര്‍ ഗുറാ ഉള്‍പ്പെടെ ഏഴുപേരില്‍ ഇത് വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. പാര്‍ശ്വഫലങ്ങളൊന്നും തന്നെ പരീക്ഷിച്ചവരില്‍ ഉണ്ടായിട്ടില്ലെങ്കിലും ഏഴാമത്തെ രോഗിയില്‍ ഘടിപ്പിച്ച ഉപകരണത്തിന് സാങ്കേതികത്തകരാര്‍ സംഭവിച്ചതോടെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണെന്നും ഏറെ വൈകാതെ തന്നെ കൃത്രിമ വൃക്ക ലോകമെമ്പാടും ലഭ്യമായിത്തുടങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
[related]ഡയാലിസിസിന് സമാനമായ പ്രവര്‍ത്തനമാണ് ഉപകരണം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ സാധാരണ ഡയാലിസിസ് നടക്കുന്നത് ആഴ്ചയില്‍ മൂന്ന് തവണയാണ്. കൂടാതെ ഈ സമയങ്ങളില്‍ രോഗിയെ എഴുന്നേറ്റ് നടക്കാനോ ഇളകാനോ അനുവദിക്കാറുമില്ല. എന്നാല്‍, ക്രിത്രിമ കിഡ്‌നി ഘടിപ്പിച്ചുകഴിഞ്ഞാല്‍ രോഗിയ്ക്ക് ചലിക്കുന്നതില്‍ പ്രയാസമുണ്ടാവില്ല. ഇതിലൂടെ ചികിത്സാ ചിലവിലും കുറവുവരും.

ജെ സി ഐ ഇന്‍സൈറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം ഇവിടെ വായിക്കാം :

Next Story

RELATED STORIES

Share it