രൂപയുടെ മൂല്യം 72.92ലേക്ക് കൂപ്പുകുത്തി

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി രൂപ. രൂപയുടെ വിനിമയമൂല്യം ബുധനാഴ്ച രാവിലെ തന്നെ ഡോളറിനെതിരേ 72.92 എന്ന നിലയിലേക്കെത്തി. കഴിഞ്ഞ ദിവസത്തേക്കാള്‍ 22 പൈസയാണ് ഇന്നലെ കുറഞ്ഞത്. ബാങ്കുകളും എണ്ണക്കമ്പനികള്‍ അടക്കമുള്ള ഇറക്കുമതിക്കാരും ഡോളറിന്റെ വിനിമയം വര്‍ധിപ്പിച്ചതാണ് രൂപയുടെ മൂല്യം താഴാന്‍ കാരണമായത്.
വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരിവിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതും മൂല്യം ഇടിയാന്‍ കാരണമായി. ചൊവ്വാഴ്ച മാത്രം 1,454 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റൊഴിഞ്ഞത്. വികസ്വര വിപണിയിലെ കറന്‍സികള്‍ വിറ്റൊഴിഞ്ഞ് കൂടുതല്‍ സുരക്ഷിതമായ ഡോളറിലേക്ക് നിക്ഷേപകര്‍ മാറുന്നതും രൂപയെ ബാധിച്ചു.
കഴിഞ്ഞദിവസം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു രൂപ ഇടിഞ്ഞിരുന്നെങ്കിലും വൈകുന്നേരത്തോടെ നില മെച്ചപ്പെടുത്തി 72.69ല്‍ എത്തിയിരുന്നു.

Next Story

RELATED STORIES

Share it