Flash News

രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്തണം : മോദി



ന്യൂഡല്‍ഹി: ഉള്‍പ്പാര്‍ട്ടി ജനാധിപത്യം സംബന്ധിച്ച സംവാദങ്ങള്‍ക്കു രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികളെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ മികച്ച ഭാവിക്കു വേണ്ടി തികഞ്ഞ ജനാധിപത്യ ആദര്‍ശത്തിലൂന്നി ഇതിനു തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ബിജെപി ആസ്ഥാനത്തു നടത്തിയ ചടങ്ങിനിടെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മോദി. പാട്ടികള്‍ക്കു ലഭിക്കുന്ന ഫണ്ടുകളെക്കുറിച്ച് മാത്രമാണു ചര്‍ച്ചകള്‍ നടക്കാറുള്ളത്. രാഷ്ട്രീയ കക്ഷികളുടെ മൂല്യങ്ങളെക്കുറിച്ചും പ്രത്യയശാസ്ത്രത്തെക്കുറിച്ചും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ചും ചര്‍ച്ചകള്‍ ഉയരാറില്ല. പുതിയ തലമുറയെ പാര്‍ട്ടികള്‍ ഏതുതരത്തില്‍ പരിഗണിക്കുന്നെന്നും പരിശോധിക്കാറില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം പ്രതികരിച്ചു.എല്ലാ പാര്‍ട്ടികളുടെയും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ചര്‍ച്ച ചെയ്യപ്പെടണം. അത് ഉണ്ടെങ്കിലും ഇല്ലെങ്കിലും. അത് രാജ്യഭാവിക്ക് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയപ്പാര്‍ട്ടികളെ പേരെടുത്തു വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു രാഹുല്‍ ഗാന്ധി ഉടനെത്തുമെന്ന വാര്‍ത്തകളാണ് പ്രധാന മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നിലെന്നാണു സൂചന.
Next Story

RELATED STORIES

Share it