Flash News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : സമവായത്തിന് പ്രതിപക്ഷ ഉപസമിതി



ന്യൂഡല്‍ഹി: ജൂലൈ 17ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കെതിരെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന് സമവായത്തിലെത്താന്‍ ഒമ്പത് എന്‍ഡിഎ ഇതര പാര്‍ട്ടികളുടെ ഉപസമിതി രൂപീകരിച്ചു. ഈ സമിതി അടുത്തയാഴ്ച യോഗം ചേരും. ഇടതുപക്ഷകക്ഷികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്പാര്‍ട്ടി, ജനതാദള്‍ (യു), രാഷ്ട്രീയ ജനതാദള്‍, നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളാണ് സമിതിയിലുള്ളത്. ജൂണ്‍ 14ന് തിരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്നതിനുശേഷം മാത്രമേ സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ളവരുടെ വിവരങ്ങള്‍ പുറത്തുവരൂ. മെയ് 26ന് സോണിയാഗാന്ധി സംഘടിപ്പിച്ച വിരുന്നില്‍ പതിനേഴു പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. ആ യോഗത്തിലാണ് സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. സാധാരണ, ഭരണത്തിലിരിക്കുന്ന പാര്‍ട്ടി രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കും. അല്ലെങ്കില്‍ പ്രതിപക്ഷം ഐകകണ്‌ഠ്യേന ഒരാളെ നിര്‍ദേശിക്കും. ഭരണകക്ഷിയായ ബിജെപിയില്‍ നിന്ന് ഇക്കാര്യത്തില്‍ ഇതുവരെ ശ്രമമില്ലാത്തതിനാല്‍ രാജ്യത്തിന് ഏറ്റവും അനുയോജ്യനായ ഒരാളെ തിരഞ്ഞെടുക്കാനാണ് തങ്ങളുടെ ശ്രമമെന്ന് സോണിയാഗാന്ധി അറിയിച്ചു.
Next Story

RELATED STORIES

Share it