Flash News

രാഷ്ട്രപതിയും മന്ത്രിമാരും ഇനി ഹിന്ദിയില്‍ സംസാരിക്കും

രാഷ്ട്രപതിയും മന്ത്രിമാരും ഇനി ഹിന്ദിയില്‍ സംസാരിക്കും
X


ന്യൂഡല്‍ഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം എല്ലാവരും ഇനി പാര്‍ലമെന്റില്‍ ഹിന്ദിയില്‍ സംസാരിക്കണമെന്ന പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു. പാര്‍ലമെന്ററി സമിതിയുടെ ഒമ്പതാമത് റിപോര്‍ട്ട് 2011ലാണ് സമര്‍പ്പിച്ചത്. റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടനെ നടപ്പിലായേക്കും. ഇന്ത്യന്‍ വിമാന സര്‍വീസുകളിലെ മുന്നറിയിപ്പുകളും വിമാന ടിക്കറ്റിലെ വിവരങ്ങളും ഹിന്ദിയില്‍ വേണമെന്നും റിപോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ഇതു നടപ്പാക്കുമെന്ന് വ്യോമയാന മന്ത്രാലയ വക്താക്കള്‍ അറിയിച്ചു. സിബിഎസ്‌സി, കേന്ദ്രീയ വിദ്യാലയങ്ങളില്‍ 10ാംതരം വരെയുള്ള പാഠ്യപദ്ധതിയില്‍ ഹിന്ദി നിര്‍ബന്ധ പാഠ്യവിഷയമാക്കണം. ഹിന്ദി പ്രധാന ഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലും ഉന്നത പഠനകേന്ദ്രങ്ങളിലും പരീക്ഷയ്ക്കും അഭിമുഖങ്ങള്‍ക്കും ഹിന്ദിയില്‍ ഉത്തരം നല്‍കാന്‍ അവസരമൊരുക്കണമെന്നും റിപോര്‍ട്ടിലുണ്ട്. ശുപാര്‍ശകള്‍ മിക്കതും രാഷ്ട്രപതി അംഗീകരിച്ചു.
Next Story

RELATED STORIES

Share it