Flash News

രാഷ്ട്രം ഇന്ദിരാ സ്മരണ പുതുക്കി



ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 33ാം ചരമവാര്‍ഷിക ദിനത്തില്‍ രാഷ്ട്രം അവരുടെ സ്മരണ പുതുക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങിയവര്‍ ഇന്ദിരയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. ഇന്ദിര അന്തിയുറങ്ങുന്ന ശക്തിസ്ഥലില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. അക്ബര്‍ റോഡിലെ ഇന്ദിരാഗാന്ധി സ്മാരകത്തില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ യോഗത്തില്‍ സിങും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും പങ്കെടുത്തു. അസുഖമായതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ചടങ്ങുകളില്‍ പങ്കെടുത്തില്ല.
Next Story

RELATED STORIES

Share it