Idukki local

രാമക്കല്‍മേട്ടില്‍ ഊര്‍ജ പാര്‍ക്ക്‌

നെടുങ്കണ്ടം: രാമക്കല്‍മേട് ടൂറിസം വികസന പദ്ധതിയുടെയും അക്ഷയ ഊര്‍ജ്ജ പാര്‍ക്കിന്റെയും നിര്‍മ്മാണ ഉദ്ഘാടനം 20ന് നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഗവേഷണ സ്ഥാപനങ്ങളായ സി-ഡാക്ക്, കെല്‍ട്രോണ്‍, കെ.എസ്.ഇ.ബി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അനര്‍ട്ട് ഊര്‍ജ്ജ പദ്ധതി നടപ്പിലാക്കുന്നത്.
അക്ഷയ ഊര്‍ജ്ജ സ്രോതസ്സുകളുടെ വിതരണ ശൃംഖലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നൂതന മാതൃകയാണ് അനര്‍ട്ടിന്റെ ഊര്‍ജ്ജപാര്‍ക്ക്. ആദ്യഘട്ടത്തില്‍ ഒരു മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതിനിലയം സ്ഥാപിക്കുകയും പിന്നീട് കാറ്റാടി യന്ത്രങ്ങളും വിവിധ തരത്തിലുള്ള സൗരോര്‍ജ്ജ പാനലുകളും വൈദ്യുതി സംഭരണത്തിനുള്ള ബാറ്ററിയും സ്ഥാപിക്കും.
രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ഒരു മാതൃക ആദ്യമായാണ് പരീക്ഷിക്കപ്പെടുന്നത്. ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി വളര്‍ന്ന് കൊണ്ടിരിക്കുന്ന രാമക്കല്‍മേട്ടില്‍ 1.38 ലക്ഷം രൂപ ചെലവഴിച്ചാണ് അടിസ്ഥാന വികസന പദ്ധതി നടപ്പാക്കുന്നത്.
കുറവന്‍, കുറത്തി ശില്‍പ്പത്തിനടുത്തായി നിര്‍മ്മിച്ച മഴവേഴാമ്പല്‍ മാതൃകയിലുള്ള വാച്ച് ടവറിന്റെ സമര്‍പ്പണവും ഇതോടൊപ്പം നിര്‍വഹിക്കും. രാവിലെ 10 മണിക്ക് ജോയ്‌സ് ജോര്‍ജ്ജ് എം.പി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യാതിഥിയാകും.
Next Story

RELATED STORIES

Share it