Gulf

രാജ്യപുരസ്‌കാര്‍ ബഹുമതിയുടെ നിറവില്‍ ന്യൂ അല്‍വുറൂദും അല്‍ഖൊസാമയും

രാജ്യപുരസ്‌കാര്‍ ബഹുമതിയുടെ നിറവില്‍ ന്യൂ അല്‍വുറൂദും അല്‍ഖൊസാമയും
X


ദമ്മാം: സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിനുള്ള രാജ്യപുരസ്‌കാര്‍ ബഹുമതിക്ക് ജിദ്ദ ന്യൂ അല്‍വുറൂദ് സ്‌കൂളിലെ 14ഉം ദമ്മാം അല്‍ ഖൊസാമയിലെ എട്ടും വിദ്യാര്‍ഥികള്‍ അര്‍ഹരായി. ആദില്‍ നൗഷാദ്, ജീവാനശം പെരിയസ്വാമി, അബ്ദുല്ല സയിദ് ഇസ്മയില്‍, അക്ഷയ് ഉത്തമന്‍, രോഹിത് പിള്ള, മാസിന്‍ റഹ്മാന്‍, അചിന്ത് കണ്ടോത്ത്, ഹിഷാം അഷ്‌റഫ്, അബീര്‍ അഷറഫ്, ഷിയ സിയാസ്, റീമ ഷഹവാസ്, അരീജ് ഫാത്തിമ, സ്‌റ്റെഫി ജെ മേനോന്‍, ഫ്‌ളിന്‍ നിറ്റോ പയസ്, സിറില്‍ സി പുന്നൂര്‍, അഭിജിത് ജയകുമാര്‍, ആന്‍സി വിജയന്‍, ഷാരണ്‍ ഷാജു, ലക്ഷ്മി ശര്‍മ, കാരണ്‍ സൈറ ജോണ്‍, ഹൈഫ അഷ്‌റഫ് എന്നിവരാണ് രാജ്യപുരസ്‌കാര്‍ നേടിയത്. ഇവരെല്ലാം രാഷ്ട്രപതി പുരസ്‌കാറിനും അര്‍ഹരായവരാണ്. റിയാദ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് ബഹുമതി പത്രവും ബാഡ്ജും നല്‍കി ആദരിച്ചു. സൗദി അറേബ്യന്‍ സ്‌കൗട്ട്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ ഫഹദ്, എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്‌സുര്‍റഹ്മാന്‍ വിശിഷ്ടാതിഥികളായ ചടങ്ങില്‍ സൗദിയിലെ ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ചീഫ് കമ്മീഷണര്‍ ലെയ്ക്ക് അലി എം ഐദ്രോസ്, ഡോ. ഷൗക്കത്ത് പര്‍വേസ്, എ എം അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സെക്രട്ടറി ബിനോ മാത്യു, ഓര്‍ഗനൈസിങ് കമ്മീഷണര്‍ ഷമീര്‍ ബാബു എന്നിവര്‍ സൗദിയിലെ ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിനു നല്‍കിയ മികച്ച സംഭാവനയ്ക്കുള്ള ബഹുമതിക്കര്‍ഹരായി. ആവേശോജ്്ജ്വലമായ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ലഭിച്ച പുരസ്‌കാരങ്ങള്‍ അല്‍ഖൊസാമ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയശ്രീ മുരളീധര്‍, ന്യൂ അല്‍വുറൂദ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പീറ്റര്‍ റൊണാള്‍ഡ്, വൈസ് പ്രിന്‍സിപ്പല്‍ ബുഷ്‌റ ഖാദര്‍ മുഖ്യാതിഥിയില്‍ നിന്നും ഏറ്റുവാങ്ങി. ജപ്പാനില്‍ നടന്ന 23ാമത് ലോക ജാംബോരിയില്‍ പങ്കെടുക്കാനുള്ള ഭാഗ്യം ഈ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ലഭിച്ചിരുന്നു. യുഎസ്എയില്‍ നടക്കാനിരിക്കുന്ന 24ാമത് ലോക ജാംബോരിയില്‍ പങ്കെടുക്കാനായി ഈ രണ്ടു സ്‌കൂളുകളില്‍ നിന്ന് 20 സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it