രാജ്യത്ത് ഒരു മണിക്കൂറില്‍ രണ്ടുവീതം ബാലികമാര്‍ ബലാല്‍സംഗത്തിനിരയാവുന്നു

ന്യൂഡല്‍ഹി: 2016ല്‍ ഒരുമണിക്കൂറില്‍ 18 വയസ്സിനു താഴെയുള്ള രണ്ടു ബാലികമാര്‍ വീതം പീഡനത്തിനിരയായതായി നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ റിപോര്‍ട്ട്. 44 ശതമാനം തട്ടിക്കൊണ്ടുപോവലുകളിലും ഇരകള്‍ 18 വയസ്സിനു താഴെയുള്ളവരാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
തട്ടിക്കൊണ്ടുപോവുന്നവരെ അടിമവേലയ്ക്കും വേശ്യാവൃത്തിക്കുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് എന്‍സിആര്‍ബി രേഖകളെ അധികരിച്ച് ദേശീയ ശിശു അവകാശ സംരക്ഷണ സമിതി പുറത്തിറക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കി. ബാലികാ പീഡന കേസുക ള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ വര്‍ധനയുണ്ടെങ്കിലും ശിക്ഷാനിരക്ക് 28 ശതമാനം മാത്രമാണ്.
2016ന്റെ അവസാനത്തോടെ 64 ശതമാനം കേസില്‍ മാത്രമാണ് പോലിസ് തീര്‍പ്പുകല്‍പിച്ചത്. വ്യത്യസ്ത നിയമങ്ങളില്‍ അതിക്രമങ്ങളെപ്പറ്റി സമഗ്രനിര്‍വചനമില്ല. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ക്രിമിനല്‍ക്കുറ്റമായി രജിസ്റ്റര്‍ ചെയ്താലേ അതിക്രമമായി അംഗീകരിക്കുന്നുള്ളൂ. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അപര്യാപ്തമാണെന്നും എന്‍സിപിസിആര്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it