രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി കേരളം മാറുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐഎഎംഎഐയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹഡില്‍ കേരള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തു തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ തന്നെ നേരിട്ടു നിക്ഷേപം നടത്താനുള്ള തീരുമാനം നിര്‍ണായകമായിരുന്നുവെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതുവഴി യുവാക്കള്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്കു കടന്നുവരുന്നു.സംരംഭക-നിക്ഷേപക സമൂഹങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കാണ് ഹഡില്‍ കേരളയില്‍ ഊന്നല്‍ നല്‍കുന്നത്. ആഗോള നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്തുനിന്ന് ഉയര്‍ന്നുവരാന്‍ ഹഡില്‍ കേരള കാരണമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം രണ്ടാം വീടാണെന്ന് ഷാര്‍ജ സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ശെയ്ഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അ ല്‍ ഖസിമി പറഞ്ഞു. ഡാറ്റയാണ് ഇനി ഏതൊരു രാജ്യത്തിന്റെയും ഭാവി. യുഎഇയും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തമാണ്. ഇത് ഐടി മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് സിസ്‌കോ നടത്തുന്ന അക്കാദമിക് പരിപാടിയുടെ ധാരണാപത്രങ്ങള്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, നാസ്‌കോം സിഇഒ ശ്രീകാന്ത് സിന്‍ഹ എന്നിവരും, സിസ്‌കോ എംഡി ഹരീഷ് കൃഷ്ണന്‍, ഐടി സെക്രട്ടറി എം ശിവശങ്കര്‍ എന്നിവരും പരസ്പരം കൈമാറി.
Next Story

RELATED STORIES

Share it