Kottayam Local

രാജസ്ഥാന്‍ കുരുന്നുകള്‍ ഇനി മലയാളം പഠിക്കും

ചങ്ങനാശ്ശേരി: റവന്യൂ ടവറിനു സമീപമുള്ള ചങ്ങനാശ്ശേരി ഗവ. ടൗണ്‍ എല്‍പി സ്‌കൂളില്‍ ഇനി മുതല്‍ മലയാളം പഠിക്കാന്‍ അഞ്ചു രാജസ്ഥാന്‍ കുരുന്നുകളും. രാജസ്ഥാന്‍ ജലോവര്‍ സ്വദേശികളായ ഇംതാറാം, കേശാറാം, ഗോപാല്‍റാം എന്നിവരുടെ മക്കളായ മുകേഷ്, സവിത, വര്‍ഷ, ദിനേശ്, രാഹുല്‍ എന്നിവരാണ് സ്‌കളിലെ പുതിയ അഥിതികളായ രാജസ്ഥാന്‍ കുരുന്നുകള്‍. ഇവരില്‍ രണ്ടുപേര്‍ ചങ്ങനാശ്ശേരിയിലെ മറ്റൊരു സ്‌കൂളില്‍ എല്‍കെജിയില്‍ പഠിച്ചിരുന്നതാണ്. വര്‍ഷങ്ങളായി ചങ്ങനാശ്ശേരിയില്‍ സ്‌പെയര്‍പാര്‍ട്‌സു ബിസിനസ് നടത്തുന്നവരാണ് ഇവരുടെ മാതാപിതാക്കള്‍.
ഇതിനാല്‍ ഇവിടെ സ്ഥിരതാമസമാക്കിയതിനാലാണ് ഇപ്പോള്‍ കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നതെന്നു കുട്ടികളുടെ പിതാക്കന്‍മാര്‍ പറയുന്നു. കുട്ടികളെല്ലാവരും നന്നായി മലയാളം സംസാരിക്കും. എന്നാല്‍ ഒരുകുട്ടി ഇപ്പോഴും രാജസ്ഥാനികള്‍ സംസാരിക്കുന്ന ഹിന്ദിയില്‍ നിന്ന് മോചിതനായിട്ടില്ല. കഴിഞ്ഞ വര്‍ഷവും ഇവിടെ രാജസ്ഥാന്‍ കുട്ടികള്‍ പഠിച്ചിരുന്നതായും പഠിക്കാന്‍ മിടുക്കരാണ് ഇവരെന്നും അധ്യാപകര്‍ പറയുന്നു. എങ്കിലും മലയാളികളായ കുട്ടികളെ അപേക്ഷിച്ചു കുസൃതികള്‍ അല്‍പ്പം കൂടുതലാണെന്നു മാത്രം. വളരെ പെട്ടെന്ന് ഭാഷ വശമാക്കാന്‍ ഇവര്‍ക്കു സാധിക്കുന്നതിനാല്‍ പഠിപ്പിക്കുന്നതിനും ഒരു ബുദ്ധിമുട്ടുമില്ലെന്നും അധ്യാപകര്‍ പറയുന്നു.
Next Story

RELATED STORIES

Share it