Flash News

രാജസ്ഥാനില്‍ ബിജെപി പരാജയപ്പെട്ടത് പത്മാവത് നിരോധിക്കാത്തതിനാല്‍:കര്‍ണിസേന

രാജസ്ഥാനില്‍ ബിജെപി പരാജയപ്പെട്ടത് പത്മാവത് നിരോധിക്കാത്തതിനാല്‍:കര്‍ണിസേന
X
ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത് നിരോധിക്കാത്തതിനാലാണ് രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതെന്ന് കര്‍ണിസേന. സിനിമ നിരോധിക്കാത്തതിലുള്ള അമര്‍ഷമാണ് റിലീസ് ദിവസം കണ്ട പ്രതിഷേധം. അതിന്റെ ഫലമാണ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയമെന്നും കര്‍ണിസേന നേതാവ് ലോകേന്ദ്ര സിങ് കാല്‍വി പറഞ്ഞു.



രാജസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണകക്ഷി ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ ആള്‍വാര്‍,അജ്മീര്‍ ലോക്‌സഭാ സീറ്റുകളും മണ്ഡല്‍ ഗഡ് നിയമസഭാ സീറ്റുമാണ് ബിജെപിക്ക് നഷ്ടമായത്.മൂന്നിടത്തും കോണ്‍ഗ്രസ് ആണ് ജയിച്ചത്.
Next Story

RELATED STORIES

Share it