രാജഗോപാലിന്റെ വോട്ട്: ഇടത് ബിജെപി രഹസ്യ ബന്ധത്തിന്റെ തെളിവെന്ന് ചെന്നിത്തല
BY midhuna mi.ptk3 Jun 2016 10:13 AM GMT
X
midhuna mi.ptk3 Jun 2016 10:13 AM GMT
തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് ഇടതുമുന്നണിയും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കും. മനപ്പൂര്‍വ്വം വോട്ട് മാറ്റി ചെയ്തതാണെന്ന് കരുതുന്നില്ലെന്നും പരിചയക്കുറവ് കൊണ്ട് സംഭവിച്ചതാകാനാണ് സാധ്യതയെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയുമായി യുഡിഎഫ് ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തന്നെ എല്‍ഡിഎഫ് സര്‍ക്കാറും സ്വീകരിച്ചില്ലെങ്കില്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദം കോടതിയില്‍ ദുര്‍ബലപ്പെടും. അണക്കെട്ട് പരിശോധനക്ക് അന്താരാഷ്ട്ര സംഘത്തെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT