രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യില്ല: വീരേന്ദ്രകുമാര്‍
BY fousiya sidheek22 Jun 2017 4:33 AM GMT
fousiya sidheek22 Jun 2017 4:33 AM GMT
കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് ജനതാദള്‍ യു സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ എം പി വീരേന്ദ്രകുമാര്‍.ജെഡിയു ദേശീയ അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറുമായി താന്‍ ഇക്കാര്യം സംസാരിച്ചു. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നിതീഷ്കുമാര്‍ തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ജെഡിയു സംസ്ഥാന ഘടകത്തിന്റെ നിലപാടും ഇതുതന്നെയാണ്. ബിജെപി സ്ഥാനാര്‍ഥിയെ തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് ആദ്യം പ്രതിപക്ഷ സ്ഥാനാര്‍ഥി ആരാണെന്ന് അറിയട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT