kannur local

രഷറുകളില്‍ കരിങ്കല്‍ ഉല്‍പന്ന പ്രതിസന്ധിക്ക് പരിഹാരം

ക്ഇരിട്ടി: മേഖലയിലെ ക്രഷറുകളില്‍ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്ക് പുതുവര്‍ഷദിനം മുതല്‍ വില കുത്തനെ ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ സ്തംഭനാവസ്ഥയ്ക്ക് പരിഹാരമായി. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്റെ അധ്യക്ഷതയില്‍ നടന്ന ക്രഷര്‍ ഉടമകളുടെയും ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും ടിപ്പര്‍ തൊഴിലാളി യൂനിയന്‍ ഭാരവാഹികളുടെയും യോഗത്തില്‍, വര്‍ധിപ്പിച്ച വിലയില്‍ 70 ശതമാനത്തോളം കുറവ് വരുത്താന്‍ തീരുമാനിച്ചു. ജനുവരി ഒന്നു മുതല്‍ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്ക് ഒരടിക്ക് 5.24 രൂപ മുതല്‍ 9.98 രൂപ വരെവര്‍ധിപ്പിച്ചതായാണ് നോട്ടീസില്‍ അറിയിച്ചത്. എന്നാല്‍, ധാരണപ്രകാരമുള്ള വര്‍ധന 1.12 രൂപ മുതല്‍ 3.23 രൂപ വരെ വരും. കരിങ്കല്‍ മണലിനു വര്‍ധന ഉണ്ടാവില്ല. ജിഎസ്ടിയുടെ മറവില്‍ അഞ്ചുമാസം മുമ്പ് കൂട്ടിയതിനു പിന്നാലെ ആകെ വിലയേക്കാള്‍ 40 ശതമാനത്തോളം വര്‍ധന പ്രഖ്യാപിച്ചുകൊണ്ടുള്ള  ക്രഷര്‍ ഉടമകളുടെ ഏകപക്ഷീയമായ ഈ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രഷറുകളില്‍നിന്ന് ഉല്‍പന്നങ്ങള്‍ എടുത്ത് ജനങ്ങള്‍ക്ക് എത്തിക്കുന്ന ടിപ്പര്‍ വാഹന ഉടമകളും തൊഴിലാളികളും നിസ്സഹകരണ സമരം നടത്തിയതോടെ ചരക്കുനീക്കം നിലയ്ക്കുകയുണ്ടായി. ബിജെപി, ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടനകളും സമരം പ്രഖ്യാപിച്ചു. ആദ്യഘട്ട ചര്‍ച്ചകളില്‍ ഉടമകള്‍ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. 26.77 രൂപ ഒരടിക്ക് വിലയുള്ള കരിങ്കല്‍പ്പൊടി, ജിഎസ്പി, 12 എംഎം, ആറ് എംഎം, 40 എംഎം എന്നീ ഉല്‍പന്നങ്ങള്‍ക്ക് 36.75 രൂപയാണ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത്. ധാരണപ്രകാരം പുതിയ വില 30 രൂപയാണ്. 29.88 രൂപ വിലയുണ്ടായിരുന്ന 20 എംഎമ്മിന് 36.75 രൂപ ആവശ്യപ്പെട്ടിടത്ത് 31 രൂപയാണ് അംഗീകരിച്ച വില.  55.12 രൂപയുണ്ടായിരുന്ന വാര്‍പ്പ് മണലിന് 60.37 രൂപയായും, 64.58 രൂപയായിരുന്ന തേപ്പ് മണലിന് 69.82 രൂപയായും ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവയ്ക്ക് വര്‍ധന വേണ്ടതില്ലെന്ന് തീരുമാനമായി. ജനങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ വാഹനചാര്‍ജ് ഇതിനു പുറമെ വരും. ചര്‍ച്ചയില്‍ വൈ വൈ മത്തായി, എന്‍ ഐ സുകുമാരന്‍, സത്യന്‍ കൊമ്മേരി, രാംദാസ് എടക്കാനം, എം ആര്‍ സുരേഷ്, സക്കീര്‍ ഹുസയ്ന്‍, കെ ജി ദിലീപ്, ജിമ്മി കൂറ്റനാല്‍, ഉദൈഫ്, ഭാസ്‌കരന്‍, തങ്കച്ചന്‍ മുള്ളന്‍കുഴിയില്‍, പ്രസാദ് കീര്‍ത്തനം, ഉണ്ണി കേളന്‍പീടിക പങ്കെടുത്തു.
Next Story

RELATED STORIES

Share it