Flash News

രവീന്ദ്രന്‍ കച്ചീരിക്ക് ദേശീയ അവാര്‍ഡ്

രവീന്ദ്രന്‍ കച്ചീരിക്ക് ദേശീയ അവാര്‍ഡ്
X
പള്ളിക്കല്‍: ഈ വര്‍ഷത്തെ മലയാള സാഹിത്യ രചനയ്ക്കുള്ള ഡോ.അംബേദ്കര്‍ ദേശീയ അവാര്‍ഡിന് രവീന്ദ്രന്‍ കച്ചീരി അര്‍ഹനായി. ഡല്‍ഹിയിലെ പഞ്ച ശീലാശ്രമത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് കേന്ദ്ര മന്ത്രി സത്യനാരായണ്‍ ജാത്തിയ ഉദ്ഘാടനം ചെയ്തു.

[caption id="attachment_309827" align="aligncenter" width="560"] രവീന്ദ്രന്‍ കച്ചീരി [/caption]

കേന്ദ്ര ദലിത് സാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ.സുമനാക്ഷര്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു .മലയാള 'സമഗ്ര സാഹിത്യം' എന്ന കൃതിയാണ് അവാഡിനു തിരഞ്ഞെടുക്കപ്പെട്ടത്.
സാഹിത്യരചനയില്‍ അനേകം സംഭാവന നല്‍കിയ ഇദ്ദേഹം രണ്ട് പുസ്തകങ്ങളും കഥ, കവിത, ഫീച്ചര്‍, ലേഖനം എന്നിവയും എഴുതിയിട്ടുണ്ട്. ഭക്തിഗാനങ്ങളുടെ രചയിതാവുമാണ്.
കൂടാതെ സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന രവീന്ദ്രന്‍ കച്ചീരി പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനുമാണ്. ഭാര്യ: ദീപ്തി പിള്ളാട്ട്.

[caption id="attachment_309828" align="aligncenter" width="560"] കേന്ദ്ര ദലിത് സാഹിത്യ അക്കാഡമി പ്രസിഡന്റ് ഡോ.സുമനാക്ഷറില്‍ നിന്നും രവീന്ദ്രന്‍ കച്ചീരി അംബേദ്ക്കര്‍ ദേശീയ അവാര്‍ഡ് സ്വീകരിക്കുന്നു. [/caption]
Next Story

RELATED STORIES

Share it