Flash News

രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ?



ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് രവി ശാസ്ത്രി എത്തുമെന്ന് റിപോര്‍ട്ടുകള്‍. മുന്‍ താരവും ഇന്ത്യയുടെ ടെക്‌നിക്കല്‍ ഡയറക്ടറുമായ രവിശാസ്ത്രിയാണ് പരിശീലകനായി വരാന്‍ കൂടുതല്‍ സാധ്യതയെന്ന്് ബിസിസിഐയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.അനില്‍ കുംബ്ലെ രാജിവച്ച ഒഴിവിലേക്ക് ആരെന്ന ചോദ്യം ബിസിസിഐക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ റിപോര്‍ട്ടുകള്‍.  ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അഭിപ്രായവും രവി ശാസ്ത്രി പരിശീലകനാവണം എന്നാണ്.മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, ആസ്‌ത്രേലിയന്‍ താരവും ശ്രീലങ്കയുടെ പരിശീലകനുമായ ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്, ലാല്‍ചന്ദ് രജപുത്, ദൊഡ്ഡ ഗണേഷ് എന്നിവരും പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.  സചിന്‍ ടെണ്ടുല്‍ക്കറും വിവിഎസ് ലക്ഷ്മണനും സൗരവ് ഗാംഗുലിയും അടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമതി അംഗങ്ങളാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കുക.
Next Story

RELATED STORIES

Share it