Kollam Local

രവിശങ്കര്‍ ആര്‍ഷ ഭാരത സംസ്‌കാരത്തെ മാനഭംഗപ്പെടുത്തുന്നു: ജമാഅത്ത് ഫെഡറേഷന്‍

കൊല്ലം: പരമേന്നത നീതി പീഠമായ സുപ്രീ കോടതിയെ ഭീഷണിപ്പെടുത്തുകയും ഭരണഘടനയേയും മറ്റ് മതേതര ജനാധിപത്യ സംവിധാനങ്ങളെയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശ്രീ ശ്രീ രവിശങ്കര്‍ ഇന്ത്യയുടെ മഹത്തായ ദേശീയ പാരമ്പര്യത്തിന്  അപമാനവും, നീതിന്യായ വ്യവസ്തയെ അട്ടിമറിക്കുന്ന വര്‍ഗ്ഗീയതയുടെ ഉഗ്ര മൂര്‍ത്തിയുമാണെന്നും കേരള മുസ്‌ലീം ജമാഅത്ത് ഫെഡറേഷന്‍ നേതൃയോഗം അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ നമ്മുടെ രാജ്യത്തിന്റെ സമാധാന അന്തരീഷം നിലനിര്‍ത്തുന്നതിനും ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിച്ച് മത വിദ്വേഷം വളര്‍ത്തുന്ന ആക്രോശങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ പി മുഹമ്മദും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൊടിയുര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എംഎ സമദ്, തേവലക്കര അലിയാര് കുഞ്ഞ് മൗലവി, എകെ ഉമര്‍ മൗലവി, ആസാദ് റഹീം, അബ്ദുല്‍ അസീസ് അസീസിയ്യാ പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, കുളത്തൂപുഴ സലീം, ഈരറ്റുപേട്ട സക്കീര്‍ ഹുസൈന്‍,  കെ ഇ പരീദ്, അടൂര്‍ റഷീദാലി, പത്തനംതിട്ട് ഷാജഹാന്‍ ഹാജി, കണ്ണനെല്ലൂര്‍ നിസാമുദ്ദീന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it