Kottayam Local

രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം അര്‍ധരാത്രിയില്‍ തെക്കേത്തുകവലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകനായ ചെറുവള്ളി സ്വദേശികളായ മാലത്ത് അനുപ് എസ് പിള്ള (30), വാതല്ലൂര്‍ ശ്യാം മോഹന്‍ (26) എന്നിര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. അനൂപിനു കൈക്ക് വെട്ടേല്‍ക്കുകയും ശ്യാമിന് കല്ലേറില്‍ തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ വീടിനുനേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായും ആരോപണമുണ്ട്. സംഭവവുമായ ബന്ധപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ ഏതാനും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം തെക്കേത്തുകവലയില്‍ പോലിസിനെ വിന്യസിച്ചിരുന്നു. ആയുധവുമായി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതിനു ബിജെപി പ്രവര്‍ത്തകന്‍ രാജേഷിനെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it