രണ്ട് കിലോ കഞ്ചാവുമായി നാലു യുവാക്കള്‍

അറസ്റ്റില്‍കട്ടപ്പന: കമ്പത്തു നിന്ന് വില്‍പനയ്ക്കായി കടത്തിയ രണ്ടുകിലോ കഞ്ചാവുമായി നാല് യുവാക്കള്‍ അറസ്റ്റില്‍. ഒറ്റപ്പാലം കൂനംമൂച്ചി തൂക്കപ്പറമ്പില്‍ വീട്ടില്‍ റഊഫ്(19), മലപ്പുറം ഒതളൂര്‍ ആലകോട് മുല്ലത്തുവളപ്പില്‍ വീട്ടില്‍ ഫൗജാസ് (20), പാലക്കാട് പട്ടിത്താനം കൂറ്റനാട് പുത്തന്‍പുരയില്‍ വീട്ടില്‍ ജംഷീര്‍(19), മലപ്പുറം ചങ്ങരംകുളം ആലങ്കോട്  കബീര്‍(19) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ വെള്ളയാംകുടി എകെജി പടിയ്ക്ക് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ചു.
സ്ഥലത്തെത്തിയ പോലിസ് നടത്തിയ തിരച്ചിലിലാണ് കാറിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.
Next Story

RELATED STORIES

Share it