Flash News

രണ്ട് കിലോ കഞ്ചാവുമായി ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍

രണ്ട് കിലോ കഞ്ചാവുമായി ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍
X


കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്‌കേസിലെ പ്രതി അറസ്റ്റില്‍. തളങ്കര കടവത്തെ അബ്ദുല്‍ സമദാനി(27)യെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ അജിത്തും സ്‌പെഷ്യല്‍ സ്‌ക്വാര്‍ഡ് അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹായി ഓടി രക്ഷപ്പെട്ടു.
കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ വെച്ചാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. 2014 ല്‍ നടന്ന വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് കേസിലെ പ്രതിയാണ് അബ്ദുല്‍ സമദാനിയെന്ന് പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it