രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
BY Sumeera SMR8 March 2016 5:12 AM GMT
Sumeera SMR8 March 2016 5:12 AM GMT
പാലക്കാട്: രണ്ടു കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശിയെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. തൃശൂര്‍ നെടുപുഴ പനങ്ങാട്ടില്‍ വീട്ടില്‍ രാമഭദ്രന്(51) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ നിന്നു കെഎസ്ആര്‍ടിസി ബസ്സില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തൃശൂരിലെ ഒരു പ്രമുഖ കോളജിന് സമീപമാണ് കഞ്ചാവ് വില്പന നടത്തുന്നതെന്ന് പ്രതി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി. മൂവാറ്റുപുഴയിലേക്കും കഞ്ചാവ് കടത്താറുണ്ട്.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാന കച്ചവടമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2014ല്‍ ഗോവിന്ദാപുരം എക്സൈസ് ചെക്പോസ്റ്റിലും ഇയാള്‍ രണ്ടുകിലോ കഞ്ചാവുമായി പിടിയിലായിരുന്നു. അന്ന് ഇയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി ശ്രീകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ കെ സി രൂപേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT