malappuram local

രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മഞ്ചേരി: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യാനുസരണം കഞ്ചാവെത്തിക്കുന്ന യുവാവ് പിടിയില്‍. കാരക്കുന്ന് ആമയൂര്‍ സ്വദേശിയായ കാരയില്‍ വീട്ടില്‍ സജീവ്(41)നെയാണ് മഞ്ചേരി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും രണ്ടു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുതുവല്‍സരാഘോഷങ്ങള്‍ മുന്‍നിര്‍ത്തി ലഹരിമാഫിയ സജീമമാവുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എക്‌സൈസ് സംഘം പരിശോധനകള്‍ ശക്തമാക്കിയിരിക്കെയാണ് അറസ്റ്റ്.മഞ്ചേരിയിലും പരിസരങ്ങളിലുമായി യുവാക്കള്‍ക്കും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി ശ്യാംകുമാര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും 15000 രൂപക്ക് വാങ്ങിയതാണ് പിടികൂടിയ കഞ്ചാവെന്ന് പ്രതി മൊഴിനല്‍കിയിട്ടുണ്ട്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു. സംഭവത്തില്‍ ഇനിയും കൂടുതല്‍ പേര്‍ പിടിയിലാവാനുണ്ട്. ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. മലപ്പുറം ഡെപ്യൂട്ടി  എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍കുമാര്‍,  അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സജി എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധന നടത്തിയിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി ശ്യാംകുമാറിനൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സെപെക്ടര്‍ വി രവീന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ ഒ അബ്ദുര്‍ നാസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജിദ്, രജ്ഞിത് , സഫീറലി, ഉമ്മര്‍കുട്ടി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍ കെ സനീറ, കെ പി ധന്യ, സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it