kannur local

രണ്ടിടത്ത് വാഹനാപകടം ; ഗതാഗതം സ്തംഭിച്ചു



കണ്ണൂര്‍: മഴ പെയ്തു തുടങ്ങിയതോടെ ദേശീയപാതയില്‍ വാഹനാപകടങ്ങളും വര്‍ധിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും വൈകീട്ട് അഞ്ചിനുമിടയില്‍ പള്ളിക്കുന്നില്‍ രണ്ടിടത്ത് വാഹനാപകടമുണ്ടായി. ഉച്ചയ്ക്കു 2.015ഓടെ പള്ളിക്കുന്ന് ആകാശവാണി നിലയത്തിന് എതിര്‍വശത്ത് കാറിനു പിന്നില്‍ കാറിടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു. കെഎല്‍59എ5433 കാറാണ് അപകടത്തില്‍പെട്ടത്. നാലുപേര്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും കാര്യമായ പരിക്കേറ്റിട്ടില്ല. ഇതിനു മണിക്കൂറുകള്‍ക്കകമാണ് ഇതേ റൂട്ടില്‍ അല്‍പം മുന്നോട്ടായി പൊടിക്കുണ്ട് മില്‍മ ഡയറിക്കടുത്ത് ബസ്സിടിച്ച് കാര്‍ കള്ളുഷാപ്പ് കെട്ടിടത്തിലേക്കു കയറിയത്. വൈകീട്ട് 4.45ഓടെ തളിപ്പറമ്പ് ഭാഗത്തേക്കു പോവുകയായിരുന്ന കെഎല്‍14ഇ8879 കാറിനു പിന്നില്‍ കെഎല്‍13എക്‌സ്4650 സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ സ്ലാബും കടന്ന് കള്ളുഷാപ്പ് കെട്ടിടത്തിലേക്ക് ഇടിച്ചുനില്‍ക്കുകയായിരുന്നു. കാറിന്റെ പിന്‍ഭാഗത്തെയും ഇടതുവശത്തെയും ചില്ലുകള്‍ തകര്‍ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇരുസംഭവങ്ങളും ഏറെനേരം ദേശീയപാതയില്‍ ഗതാഗത സ്തംഭനത്തിനിടയാക്കി. ചാറ്റല്‍ മഴ കാരണം വാഹനങ്ങള്‍ക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണം.
Next Story

RELATED STORIES

Share it