Kollam Local

രണ്ടാനച്ഛന്റെ മര്‍ദ്ധനം; നാലര വയസ്സുകാരന്‍ ചികില്‍സയില്‍

കൊട്ടാരക്കര: രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ നാലരവയസ്സുകാരന് ആശുപത്രിയിലായി. വെളിയം പഞ്ചായത്തിലെ വെളിയം കോളനിയില്‍ ജയചന്ദ്ര വിലാസത്തില്‍ വാടകക്ക് താമസിക്കുന്ന വര്‍ക്കല സ്വദേശിയായ പ്രശാന്താണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ പൂയപ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ഏഴരയോടെ പ്രശാന്ത് നാലരവയസ്സുള്ള അഭിനേഷിനെ നിസ്സാര കാരണം കണ്ടെത്തി തെങ്ങിന്റെ മടലുപയോഗിച്ച് ദേഹമാസകലം മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. അമ്മയായ ശില്‍പയുടെയും സഹോദരനായ അഭിജിത്തിന്റെയും മുന്‍പില്‍ വെച്ചായിരുന്നു ക്രൂര മര്‍ദ്ദനം. കുട്ടിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്രശാന്തും ശില്‍പയും കുട്ടികളെ തനിച്ചാക്കി വീട് വിട്ടുപോകുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ കരച്ചില്‍ കേട്ട നാട്ടുകാര്‍ വാര്‍ഡു മെംപര്‍ കവിതയെ വിവരം അറിയിക്കുകയായിരുന്നു. മെംപറും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അഭിനേഷിന്റെ ചുണ്ട് അടി കൊണ്ട് മുറിഞ്ഞിരുന്നു. പൂയപ്പള്ളി പോലിസും സ്ഥലത്തെത്തി കുട്ടികളുടെ മൊഴിയെടുത്തു. രണ്ടാനച്ഛന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും അമ്മ ഇത് തടഞ്ഞിരുന്നില്ലായെന്നും കുട്ടികള്‍ പോലിസിനോട് പറഞ്ഞു. പൂയപ്പള്ളി പോലിസ് രണ്ടാനച്ഛനായ പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി കുട്ടികളുടെ മൊഴിയെടുത്തു. കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളുടെ ചികില്‍സാ ചുമതല ഏറ്റെടുക്കും. ഒരു വര്‍ഷം മുന്‍പാണ് പ്രശാന്തും കുട്ടികളുടെ അമ്മയായ ശില്‍പയും വെളിയം കോളനിയില്‍ കുട്ടികളുമായി എത്തുന്നത്. വാടകയ്ക്ക് വീടെടുക്കുമ്പോള്‍ തന്റെ സഹോദരനാണ് പ്രശാന്തെന്നും ഓട്ടോ െ്രെഡവറാണെന്നും ശില്‍പ നാട്ടുകാരെ പരിചയപ്പെടുത്തിയിരുന്നു. ചാത്തന്നൂരിനടുത്ത് ഒരു വീട്ടില്‍ ജോലിക്കായി ശില്‍പ പോയിരുന്നു. വര്‍ക്കല സ്വദേശിയായ ഭര്‍ത്താവ് സുരേഷുമായി ശില്‍പ പിണങ്ങി താമസിച്ചുവരികയാണ്. രണ്ട് വര്‍ഷമായി പ്രശാന്തിനൊപ്പമാണ് താമസം.
Next Story

RELATED STORIES

Share it