രണ്ടാം മല്‍സരത്തിലും യുഎഇക്കു തോല്‍വി

ധക്ക: മികച്ച ബൗളിങ് പ്രകടനവുമായി എതിരാളികളെ വിരിഞ്ഞു മുറുക്കിയിട്ടും ഏഷ്യാകപ്പിന്റെ രണ്ടാം മല്‍സരത്തിലും യുഎഇയ്ക്കു തോല്‍വി. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത യുഎഇ ആതിഥേയരായ ബംഗ്ലാദേശിനെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സിലൊതുക്കി. മറുപടി ബാറ്റിങിനിറങ്ങിയ യുഎഇ 17.4 ഓവറില്‍ 82 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന്റെ ആദ്യ വിജയമാണിത്. 47 റണ്‍സെടുത്ത മുഹമ്മദ് മിഥുന്‍ ആണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍.
ബംഗ്ലാദേശിന്റെ ആറു ബൗളര്‍മാര്‍ക്കും വിക്കറ്റുകള്‍ ലഭിച്ചു. 30 പന്തില്‍ നിന്നും 30 റണ്‍സെടുത്ത മുഹമ്മദ് ഉസ്മാനാണ് യുഎഇ നിരയില്‍ തിളങ്ങിയത്.
Next Story

RELATED STORIES

Share it