Cricket

രഞ്ജി ട്രോഫി: ജമ്മുവിനെ വീഴ്ത്തി കേരളം

രഞ്ജി ട്രോഫി: ജമ്മുവിനെ വീഴ്ത്തി കേരളം
X


കഴക്കൂട്ടം : രഞ്ജി ട്രോഫിയില്‍ മൂന്നാം ജയം അക്കൗണ്ടിലാക്കി കേരളം. തിരുവന്തപുരം തുമ്പയില്‍ നടന്ന മല്‍സരത്തില്‍ ജമ്മു കശ്മീരിനെ 158 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. 238 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ജമ്മുവിനെ 79 റണ്‍സിന് കേരളം കൂടാരം കയറ്റി. അഞ്ച് വിക്കറ്റോടെ  അക്ഷയ് തിളങ്ങിയാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. നിദീഷും എസ് ജോസഫും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു. ബേസില്‍ തമ്പി ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിങ്‌സില്‍ 219 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ജമ്മുവിന്റെ ഒന്നാം ഇന്നിങ്‌സ് 173 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 191 റണ്‍സടിച്ച കേരളം ജമ്മുവിന് 238 റണ്‍സ് വിജയ ലക്ഷ്യം സമ്മാനിക്കുകയായിരുന്നു.വിജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യത കേരളം സജീവമാക്കി. നേരത്തെ ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും കേരളം തോല്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it