Cricket

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വിജയത്തുടക്കം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വിജയത്തുടക്കം
X

തിരുവനന്തപുരം: ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ജയത്തോടെ തുടക്കം. ഒമ്പതു വിക്കറ്റിനാണ് കേരളം വിജയം കൈപിടിയിലൊതുക്കിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒരു ദിനം ശേഷിക്കെയാണ് കേരളം വിജയം കരസ്ഥമാക്കിയത്. ജലജ് സക്‌സേനയാണ് മാന്‍ ഓഫ് ദ മാര്‍ച്ച്. 33 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ കേരളത്തിന് ഒരു റണ്‍ എടുത്ത ജലജ് സക്‌സേനയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഒന്നാമിന്നിങ്‌സില്‍ 202 റണ്‍സെടുത്ത ജാര്‍ഖണ്ഡ് രണ്ടാമിന്നിങ്‌സില്‍ 89 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സെടുത്ത കേരളത്തിന് 33 റണ്‍സ് വിജയ ലക്ഷ്യവുമായാണ് ബാറ്റിങ്ങിനിറങ്ങിയത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം മറികടന്നു. കേരളത്തിനായി അരുണ്‍ കാര്‍ത്തിക് 27 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീന്(51) ജലജ് സക്‌സേന(54) എന്നിവര്‍ ബാറ്റിങില്‍ തിളങ്ങി. ജലജ് സക്‌നസേനയുടേയും കെ എസ് മോനിഷിന്റെയും പ്രകനമാണ് കേരളത്തിന് തുണയായത്. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റും വീഴ്ത്തിയ ജലജ് സക്‌സേനയാണ് മാന് ഓഫ് ദ മാച്ച്. കെ എസ് മോനിഷ് നാല് വിക്കറ്റും എസ് സന്ദീപ് വാര്യര്‍ ഒരു വിക്കറ്റും നേടി. ഇതോടെ മല്‍സരത്തില്‍ കേരളം ആറ് പോയിന്റ് നേടി. ജാര്‍ഖണ്ഡിന്റെ നാല് പേര് മാത്രമാണ് രണ്ടക്കം കടന്നത്. ഗുജറാത്തിനെതിരേയാണ് കേരളത്തിന്റെ അടുത്ത മല്‍സരം. മഹാരാഷ്ട്ര, സൗരാഷ്ട്ര, ഹരിയാന എന്നീ ടീമുകളുമായും കേരളത്തിന് മല്‍സരമുണ്ട്. ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനം നേടുന്നവര്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മല്‍സരിക്കാനാവുക.
Next Story

RELATED STORIES

Share it