Flash News

രജനീകാന്ത് ഹിന്ദു മക്കള്‍ കക്ഷി ആസ്ഥാനം സന്ദര്‍ശിച്ചു



ചെന്നൈ: തമിഴ് നടന്‍ രജനീകാന്ത് ഹിന്ദു മക്കള്‍ കക്ഷി (എച്ച്എംകെ) പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിച്ചു. എച്ച്എംകെ നേതാവ് അര്‍ജുന്‍ സമ്പത്ത്, ജനറല്‍ സെക്രട്ടറി രവികുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. നടന്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം സമ്പത്ത് പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് തമിഴ്‌നാടിനും രാജ്യത്തിനും നല്ലത് ചെയ്യണം. അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അര്‍ജുന്‍ സമ്പത്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഉപചാര സന്ദര്‍ശനം നടത്തിയതാണെന്ന് രജനീകാന്ത് പ്രതികരിച്ചു.മെയ് 19ന് നടത്തിയ പ്രസംഗത്തിനിടെയാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചിപ്പിച്ചത്. തമിഴ്‌നാട് ഹിന്ദു മക്കള്‍ കക്ഷി ആസ്ഥാനം രജനീകാന്ത് സന്ദര്‍ശിച്ചതോടെ അദ്ദേഹം ബിജെപിയിലൂടെ രാഷ്ട്രീയപ്രവേശനം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
Next Story

RELATED STORIES

Share it