രജനീകാന്തിന്റെ ഭാര്യയെ ഉടന്‍ വിചാരണ ചെയ്യണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പു കേസില്‍ നടന്‍ രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്തിനെതിരേ വിചാരണാ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് സുപ്രിംകോടതി. ലത ഡയറക്ടറായ മീഡിയകോണ്‍ ഗ്ലോബല്‍ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കടമായി വാങ്ങിയ 6.2 കോടി രൂപ തിരിച്ചടച്ചില്ലെന്നു കാട്ടി ബംഗളൂരു ആസ്ഥാനമായുള്ള ഒരു പരസ്യക്കമ്പനി നല്‍കിയ പരാതിയിലാണ് ഉത്തരവ്.
2014ല്‍ ഇറങ്ങിയ കൊച്ചടിയാന്‍ എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു മീഡിയകോ ണ്‍ ഗ്ലോബല്‍ എന്റര്‍ടെയിന്‍മെ ന്റ് ബംഗളൂരുവിലെ പരസ്യക്കമ്പനിയില്‍ നിന്ന് പണം കടം വാങ്ങിയത്. 14 കോടിയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവു കൂടിയായ ലത കമ്പനിയില്‍ നിന്നു കടം വാങ്ങിയത്. ലതയ്‌ക്കെതിരേയുള്ള നടപടികള്‍ കര്‍ണാടക ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പരസ്യക്കമ്പനി സുപ്രിംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it