kasaragod local

രക്തദാനത്തിന്റെ വഴിയില്‍ മാതൃകയായി അധ്യാപകരും വിദ്യാര്‍ഥികളും



തൃക്കരിപ്പൂര്‍: രക്തദാനത്തിന്റെ മഹത്വവും ചരിത്രത്തിന്റെ വഴികളും നേരിട്ടറിയാന്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കൊച്ചുകൂട്ടുകാര്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ്് ആന്റ് സയന്‍സ് കോളജിലെത്തി. ഇവര്‍ക്ക് കാണാനായി രക്തം ദാനം ചെയ്ത് സ്‌കൂളിലെ അധ്യാപിക മാതൃകയായി. ലോകരക്തദാന ദിനത്തിലായിരുന്നു പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നന്മയുടെ വഴിയിലൂടെയുള്ള സഞ്ചാരം. സ്‌കൂളിലെ ഇമോഷണല്‍ ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റാണ് പരിപാടി സംഘടിപ്പിച്ചത്. രക്തദാനത്തില്‍ കുട്ടികള്‍ക്ക് തങ്ങള്‍ തന്നെ ആദ്യ മാതൃകയാകണമെന്ന് പീസ് സ്‌കൂളിലെ അധ്യാപകരും തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപിക സുനിത നായര്‍ രക്തം ദാനം നല്‍കി. ഹിസ്റ്ററി ഡിപാര്‍ട്ടമെന്റ് പ്രഫസര്‍മാരായ ഡോ. കെ ജയശ്രീ നായരും നന്ദകുമാരും കുട്ടികളെ അനുഗമിച്ചു. വൈസ് പ്രിന്‍സിപ്പല്‍ കെ മനോരമ, എം വി സുമാന, സുനിത നായര്‍, വഹാബ്, മന്നാന്‍, അസറുദ്ദീന്‍, മുനവ്വിര്‍, നജ്‌ല മറിയം സംബന്ധിച്ചു.
Next Story

RELATED STORIES

Share it