Flash News

യോഗാ ദിനം ആര്‍എസ്എസ് പരിപാടിയാക്കി കോതമംഗലം പോലിസ്‌

യോഗാ ദിനം ആര്‍എസ്എസ് പരിപാടിയാക്കി കോതമംഗലം പോലിസ്‌
X


കോതമംഗലം: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര യോഗാ ദിനാഘോഷം കോതമംഗലം പോലിസ് ആര്‍എസ്എസ് പരിപാടിയാക്കി മാറ്റി. കഴിഞ്ഞദിവസം നടന്ന യോഗാ ദിനാഘോഷത്തില്‍ കോതമംഗലം പോലിസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ അതിഥിയായി പങ്കെടുത്തത് ആര്‍ എസ്എസ് ജില്ലാ സഹകാര്യ വാഹകായ പിണ്ടിമന സ്വദേശി സജീവനാണ്. ഒരു മണിക്കൂറോളം നീണ്ട് നിന്ന പരിപാടിയില്‍ യോഗാ പരിശീലനവും, പ്രഭാഷണവും ഇദ്ദേഹത്തിന്റേതായിരുന്നു. പോലിസ് സ്റ്റേഷനില്‍ ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ യോഗാ ദിനാചരണത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ചടങ്ങില്‍  സിഐയും, എസ്‌ഐയും പങ്കെടുത്തിരുന്നില്ല. പോലിസ് സ്റ്റേഷനിലെ  ഇത്തരം  പരിപാടിയില്‍ ആര്‍എസ്്എസ് നേതാവ് പങ്കെടുത്തത് ദുരൂഹമാണ്. പോലിസ് സേനയില്‍ സംഘപരിവാര അനുകൂലികളുടെ എണ്ണം വര്‍ധിക്കുന്നതായി അടുത്തിടെ റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതുകൊണ്ടുതന്നെ നടപടി അതീവ ഗൗരവത്തോടെയാണ് ഡിപ്പാര്‍ട്ടുമെന്റ് കാണുന്നത്. പോലിസ് സ്റ്റേഷനില്‍  ആര്‍എസ്എസ് നേതാവിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതില്‍  ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തി ഉണ്ട്. പോലിസ് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസ്് നേതാവ് മുഖ്യാതിഥിയായി എത്തി എന്നത് വരും ദിവസങ്ങളില്‍ ചര്‍ച്ചയാവും. ഇതിനിടെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്ത് എത്തി. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായാണ് വിവരം.
Next Story

RELATED STORIES

Share it