Flash News

യെദിയൂരപ്പ രാജിവച്ചു

യെദിയൂരപ്പ രാജിവച്ചു
X


ബംഗളൂരു: യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജി വക്കുന്നതായി പ്രഖ്യാപിച്ചു
വിശ്വാസ വോട്ടെടുപ്പിന് തൊ്ട്ടുമുന്‍പ് സഭയില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിലാണ് രാജി പ്രഖ്യാപിച്ചത്.
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്കുമുന്‍പു തന്നെ യെദ്യൂരപ്പ രാജിപ്രസംഗം തയ്യാറാക്കിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. വിശ്വാസവോട്ട് നേടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്ന് വ്യക്തമായാല്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്വയം രാജിവച്ചൊഴിയാനുള്ള ആലോചന ബിജെപി ക്യാംപില്‍ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 13 പേജുള്ള രാജി പ്രസംഗം യെദ്യൂരപ്പ തയ്യാറാക്കിയതായ റിപോര്‍ട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു.

ഈ റിപോര്‍ട്ടുകള്‍ ശരിവച്ചുകൊണ്ട് ഉച്ചയ്ക്കു ശേഷം സഭാനടപടികള്‍ പുനരാരംഭിച്ചപ്പോള്‍ വിശ്വാസവോട്ടെടുപ്പിലേക്ക് കടക്കാതെ വികാരനിര്‍ഭരമായ പ്രസംഗം നടത്തി യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it