Pathanamthitta local

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ യുവതിയുടെ ആത്മഹത്യാശ്രമം

പത്തനംതിട്ട: വിവാഹവാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയ യുവതി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ രാത്രി ഒമ്പതോടെ ചെന്നീര്‍ക്കര ഐടിഐയ്ക്ക് സമീപമായിരുന്നു സംഭവം. ആരോപണ വിധേയനായ യുവാവ് യൂത്ത് കോണ്‍ഗ്രസിന്റെ ആറന്മുള നിയോജക മണ്ഡലം ഭാരവാഹിയാണ്. മുമ്പ് വിദേശത്തായിരുന്ന സമയത്ത് നരിയാപുരം സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു. വിവാഹ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് യുവതി പറയുന്നത്. യുവാവിന്റെ മാതാവാണ് രക്തം വാര്‍ന്ന് അവശനിലയിലായ യുവതിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് നരിയാപുരത്തുള്ള പഞ്ചായത്ത് അംഗത്തെ വിളിച്ചു വരുത്തി യുവതിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് എടുത്തിട്ടില്ലെന്ന് സി   ഐ ടി ബിജു അറിയിച്ചു.
Next Story

RELATED STORIES

Share it