Kollam Local

യൂത്ത് കോണ്‍ഗ്രസ്സും കെഎസ്‌യുവും അനിശ്ചിതകാല നിരാഹാര സമരത്തിന്



കൊല്ലം: ഗൗരി നേഹയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടും പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് 31 മുതല്‍ കൊല്ലം ജില്ലാ കലക്‌ട്രേറ്റ് പടിക്കല്‍ യൂത്ത് കോണ്‍ഗ്രസ്സ് കെ എസ് യു നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. ഗൗരി നേഹയുടെ മരണം സംഭവിച്ച് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല. മാനേജ്‌മെന്റും പോലിസും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന സമീപനമാണ് ജില്ലാ ഭരണകൂടം നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.  ഗൗരി നേഹയുടെ മരണത്തിന് ശേഷം സമരരംഗത്ത് ഉണ്ടായിരുന്ന വിദ്യാര്‍ത്ഥി-യുവജന സംഘടനകളെ മനഃപൂര്‍വ്വം ഒഴിവാക്കി യോഗം വിളിച്ച ജില്ലാ ഭരണകൂടത്തിന്റെ നിലപാട് തന്നെ മാനേജ്‌മെന്റിന്റെ താല്‍പര്യത്തിനൊപ്പം നില്‍ക്കുന്നതാണ്. രാവിലെ 11ന്് കലക്‌ട്രേറ്റില്‍ കൂടിയ യോഗം യൂത്ത് കോണ്‍ഗ്രസ്സ് - കെ.എസ്.യു പ്രതിഷേധത്തെ തുടര്‍ന്നാണ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്. ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ത്ഥി-യുവജന സംഘടനകളെ കളക്ടര്‍  ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും തീരുമാനമുണ്ടാക്കാനായില്ല. സംഭവത്തില്‍ ഉത്തരവാദികളായ അധ്യാപകരെ അറസ്റ്റ് ചെയ്യുക, ട്രിനിറ്റ് ലൈസിയം സ്‌കൂളില്‍ പിടിഎ ജനറല്‍ ബോഡി വിളിക്കുക, ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വിദ്യാഭ്യാസവകുപ്പിന്റെയും പ്രതിനിധികള്‍ ഗൗരി നേഹയുടെ വീട് സന്ദര്‍ശിക്കണമെന്നതുള്‍പ്പെടെയുളള ആവശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ്സും കെഎസ്‌യുവും മുന്നോട്ട് വച്ചു. യൂത്ത് കോണ്‍ഗ്രസ്സ് അംസബ്ലി പ്രസി—ഡന്റ് വിഷ്ണു സുനില്‍ പന്തളം, കെ.എസ്‌യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍, ശരത് മോഹന്‍ ബാബു, നിബു ജേക്കബ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it