Flash News

യു.എ.ഇ. ഇന്ത്യയില്‍ കൂടുതല്‍ നയതന്ത്ര കാര്യാലയങ്ങള്‍ തുടങ്ങുന്നു

യു.എ.ഇ. ഇന്ത്യയില്‍ കൂടുതല്‍ നയതന്ത്ര കാര്യാലയങ്ങള്‍ തുടങ്ങുന്നു
X


അബുദബി:  ഉഭയ കക്ഷി സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. ഇന്ത്യയില്‍ കൂടുതല്‍ കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കുന്നു. ചെന്നൈ, ഹൈദരാബാദ്, ചാണ്ഡിഗഡ് എന്നീ നഗരങ്ങളിലായിരിക്കും പുതിയ കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കുകയെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന വ്യക്തമാക്കി. നിലവില്‍ ഡല്‍ഹി, മുംബൈ, തിരുവനന്തപുരം എന്നീ നഗരങ്ങളിലാണ് യു.എ.ഇ.ക്ക് നയതന്ത്ര കാര്യാലയങ്ങള്‍ ഉള്ളത്. ഇതോട് കൂടി ഇന്ത്യയിലുള്ള നയതന്ത്ര കാര്യാലയങ്ങളുടെ എണ്ണം ആറായി ഉയര്‍ന്നു.  ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിസ സര്‍വ്വീസുകളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോട് കൂടി ഷാര്‍ജയിലും റാസല്‍ ഖൈമയിലും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ തുടങ്ങാനുള്ള സാധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണ്. അനേകം വര്‍ഷങ്ങളായി തുടരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധമാണ് യു.എ.ഇ.യെ ഇന്ത്യയില്‍  73 കോടി ഡോളര്‍ നിക്ഷേപം ഇറക്കാന്‍ പ്രേരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ നിക്ഷേപം ഇറക്കിയത് ഇന്ത്യയുടെ അടിസ്ഥാന വികസന മേഖലയിലാണ്.
Next Story

RELATED STORIES

Share it