യുവി തിളങ്ങി; പഞ്ചാബ് മുന്നോട്ട്

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പഞ്ചാബ് മുന്നേറുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ പഞ്ചാബ് രാജസ്ഥാനെ ആറു വിക്കറ്റിനു തകര്‍ത്തു. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങിന്റെ (78*) തകര്‍പ്പന്‍ ഇന്നിങ്‌സാണ് പഞ്ചാബിന് ആധികാരിക ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 270 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്തി. മനേന്ദര്‍ സിങിന്റെ (118) സെഞ്ച്വറിയാണ് രാജസ്ഥാനെ മികച്ച സ്‌കോറിലെച്ചിത്തത്.
മറുപടിയില്‍ യുവിക്കൊപ്പം ജീവന്‍ജ്യോത് സിങ് (66), മന്‍ദീപ് സിങ് (60) എന്നിവരും കസറിയതോടെ 32 പന്ത് ശേഷിക്കെ പഞ്ചാബ് ലക്ഷ്യത്തിലെത്തി. 59 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് യുവി 78 റണ്‍സ് അടിച്ചെടുത്തത്.
Next Story

RELATED STORIES

Share it