kasaragod local

യുവാവിനെ പോലിസ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചതായി പരാതി ; പോലിസിനെതിരേ പ്രതിഷേധം



കാസര്‍കോട്: യുവാവിനെ പോലിസ് സംഘം വീട്ടില്‍ നിന്ന് വിളിച്ചറക്കി പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുഖത്തും ശരീരമാസകലം മര്‍ദ്ദനത്തില്‍ പരിക്കേറ്റ കൂലി തൊഴിലാളിയും ചെങ്കള തൈവളപ്പ് സ്വദേശിയുമായ ടി എ അബ്ദുല്‍ മനാഫി(30)നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് പറയുന്നത് ഇങ്ങനെ: ഒരു കേസുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പോലിസില്‍ പരാതിയുണ്ടായിരുന്നു. പരാതിക്കാരനുമായി രമ്യതയിലെത്തുന്നതിനായി സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനെ ചോല്ലി ഇന്നലെ രാവിലെ പതിനൊന്നോടെ ജോലിക്ക് പോകാന്‍ വേണ്ടി വീട്ടില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ വിദ്യാനഗര്‍ പോലിസ് സ്‌റ്റേഷനിലെ നാല് പോലിസുകാര്‍ ജീപ്പില്‍ എത്തി പരാതിയുണ്ടെന്നും സ്‌റ്റേഷനില്‍ ചെല്ലണമെന്നും പറയുകയായിരുന്നു. എന്നാല്‍ പരാതിക്കാരനുമായി സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞതോടെ അത് തീരുമാനിക്കേണ്ടത് നീയെല്ലന്നും പറഞ്ഞ് പോലിസ് ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. നോമ്പുകാരനാണെന്ന് മാതാവ് പോലിസിനോട് കരഞ്ഞ് പറഞ്ഞെങ്കിലും ജീപ്പിലിട്ട് കൊണ്ടുപോയി സ്‌റ്റേഷനില്‍ വച്ച് പോലിസും സിഐയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന് ഇന്നലെ പോലിസ് കേസെടുത്തു സിജെഎം കോടതിയില്‍ ഹാജരാക്കി. യുവാവ് മര്‍ദ്ദനകാര്യം പറഞ്ഞപ്പോഴാണ് മജിസ്‌ട്രേറ്റ് വൈദ്യ പരിശോധന നടത്തുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. വിവരമറിഞ്ഞ് നിരവധി പേര്‍ ആശുപത്രി പരിസരത്ത് എത്തി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് മനാഫിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വിദ്യാനഗര്‍ പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it