malappuram local

യുവാവിനെ കടിച്ച തെരുവുനായ പേവിഷബാധാ പരിശോധനയ്ക്കു കൊണ്ടുപോവും വഴി ചത്തു

പള്ളിക്കല്‍: പുത്തൂര്‍ പള്ളികളില്‍ യുവാവിനെ കടിച്ച തെരുവ് നായക്ക് പേ വിഷബാധയുണ്ടോ എന്നു പരിശോധിക്കുന്നത്തിനു തീരൂരിലേക്ക് കൊണ്ട് പോവും വഴി ചത്തു. പുത്തൂര്‍ പള്ളിക്കലില്‍ തെരുവ് നായയുടെ പരാക്രമത്തില്‍ ഒരാള്‍ക്ക് കടിയേറ്റിരുന്നു.
അക്രമകാരിയായ നായ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി അമ്പലാടത്ത് നൗഷാദ് (26) നാണ് നായയുടെ കടിയേറ്റിരുന്നത്. മറ്റു രണ്ടു പേര്‍ക്ക് പോറലോടെ തലനാരിഴ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്.
പേ വിഷബാധ പരിശോധിക്കാനും തുടര്‍ ചികിത്സക്കും ശാലി കണ്ണന്റെ നേതൃത്വത്തില്‍ നായയെ കൊണ്ട് പോവും വഴിയാണ് ചത്തത്. സംഘം നായയെ ഏറ്റെടുത്ത സമയം തന്നെ നായ അവശനിലയിലായിരുന്നു. തെരുവ് നായക്കു പേ വിഷ ബാധ ഇല്ലന്നു സ്ഥിരീകരിച്ചിട്ടുണ്ട്. നായയെ പോസ്റ്റ് മോര്‍ട്ടവും ചെയ്തിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ഉടനെ ലഭിക്കും. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലും, ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലും തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാണ്.
ശാലി കൃഷ്ണന്റെ നേത്രത്വത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല കേന്ദ്രീകരിച്ചു രണ്ട് വര്‍ഷം മുന്‍പ് നായകള്‍ക്ക് ചികിത്സയും വന്ധീകരണവും നടത്തിയിരുന്നുവെങ്കിലും ഈ പ്രാദേശത്തെല്ലാം വീണ്ടും തെരുവ് നായകളുടെ ശല്ല്യം  രൂക്ഷമായിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും തെരുവ് നായ ശല്യത്തില്‍ ആശങ്കയിലാണ്.
നാലു മാസം മുന്‍പ് പള്ളിക്കല്‍ ബസാറില്‍ നിന്നും തെരുവ് നായയുടെ കടിയേറ്റു നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു മാസം മുന്‍പ് പള്ളിക്കല്‍ ബസാര്‍ റൊട്ടിപീടികയില്‍ മധ്യവയസ്‌ക്കനും നായയുടെ കടിയേറ്റിരുന്നു.
Next Story

RELATED STORIES

Share it