Flash News

യുവരാജ് @ 300



ബംഗ്ലാദേശിനെതിരേ ഇന്ത്യ ഇറങ്ങുമ്പോള്‍ യുവരാജ് സിങിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ അതൊരു ചരിത്ര നിമിഷം കൂടിയാണ്. 17ാം വയസ്സില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന യുവരാജ് സിങ് തന്റെ 300ാം ഏകദിന മല്‍സരത്തിന് പാഡണിയുമ്പോള്‍ അതൊരു ചരിത്ര നിമിഷം കൂടിയാണ്. മുഹമ്മദ് അസ്ഹറുദ്ദീന്‍, സചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് ശേഷം 300 ഏകദിനം കളിക്കുന്ന താരമാണ് യുവരാജ്. 2004ല്‍ ആസ്‌ത്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത്- ബ്രേറ്റ് ലി- ജെയ്‌സണ്‍ ഗില്ലസ്പി ഫാസ്റ്റ് ബൗളിങ് ത്രയത്തിനെതിരേ സിഡ്‌നിയില്‍ പൊതുതി നേടിയ സെഞ്ച്വറിയോടെയാണ് യുവരാജ് സിങ് ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 2011ല്‍ ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ 300 റണ്‍സും 15 വിക്കറ്റുമായി മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരവും യുവിയുടെ പേരിലായിരുന്നു. അര്‍ബുധത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് നീണ്ട ഇടവേള എടുക്കേണ്ടി വന്നെങ്കിലും രോഗത്തെ പോരാടി തോല്‍പ്പിച്ച് യുവരാജ് വീണ്ടും തിരിച്ചെത്തി. വീണ്ടും തന്റെ ക്ലാസിക് ഷോട്ടുകളും കൂറ്റന്‍ സിക്‌സറുകളുമായി ആരാധകരെ ത്രസിപ്പിച്ചു. ചാംപ്യന്‍സ് ട്രോഫിയുടെ സെമിഫൈനലില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഗാലറി കാത്തിരിക്കുന്നതും ആര്‍പ്പുവിളിക്കുന്നതും യുവരാജ് സിങിന്റെ മാജിക്കല്‍ ഷോട്ടുകള്‍ക്ക് തന്നെയാണ്. 299 ഏകദിനത്തില്‍ നിന്ന് 36.85 ശരാശരിയില്‍ 8622 റണ്‍സാണ് യുവരാജിന്റെ സമ്പാദ്യം. ഇതില്‍ 14 സെഞ്ച്വറിയും 52 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 150 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 111 ഏകദിന വിക്കറ്റുകളും യുവി സ്വന്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it