യുവരാജ് സിങ് ട്വന്റി-20 ലോകകപ്പ് സെമിയില്‍ കളിക്കില്ല
BY swapna en30 March 2016 10:29 AM GMT
X
swapna en30 March 2016 10:29 AM GMT
ന്യൂഡല്‍ഹി; മികച്ച ഫോമിലുള്ള യുവരാജ് സിങ്് ട്വന്റി-20 ലോകകപ്പിലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ സെമി ഫൈനലില്‍ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് യുവിയെ പിന്മാറ്റം. യുവരാജിന് പകരം മനേഷ് പാണ്ഡ്യ ടീമിന് വേണ്ടി കളിക്കും.
മൊഹാലിയില്‍ നടന്ന ആസ്ത്രേലിയക്കെതിരായ മല്‍സരത്തില്‍ യുവിയുടെ കാലിന് പരിക്കേറ്റിരുന്നു. ഇന്ന് നടന്ന ഫിറ്റനസ് ടെസ്റ്റിലാണ് യുവിയുടെ പരിക്ക് ഭേദമായിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ തന്നെ യുവി സെമിയില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ടീം മാനേജര്‍ രവി ശാസ്ത്രിക്ക് യുവരാജിന് പകരം ടീമില്‍ അജിങ്ക്യാ രഹാനെയും ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം നേരത്തെ ഉണ്ടായിരുന്നു. നാളെയാണ് സെമിഫൈനല്‍. മോശം ഫോമിനെ തുടര്‍ന്ന് യുവരാജ് ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലെത്തിയത്. ഇതിനു മുമ്പ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്നും യുവി ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT