Flash News

യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ റീത്ത് വച്ചു

യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ റീത്ത് വച്ചു
X


അഴീക്കോട്: യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ റീത്ത് വച്ചു. യുവമോര്‍ച്ച അഴീക്കോട് നിയോജക മണ്ഡലം സെക്രട്ടറി കച്ചേരിപ്പാറ സ്വദേശി സുബീഷ് പി വി യുടെ വീട്ടിലാണ് റീത്ത് വച്ചത്. യുവമോര്‍ച്ച അഴീക്കോട് മണ്ഡലം പ്രസിഡന്റ് അര്‍ജ്ജുന്‍ സുബീഷിന്റെ വീട് സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം രാത്രി ശാഖയില്‍ പങ്കെടുത്ത് തിരിച്ച് വരുന്ന വഴി സുബീഷിനെ വന്‍കുളത്ത് വയലില്‍ വച്ച് സി പി എം പ്രവര്‍ത്തകരായ വിജീഷ് പി. ഷബിന്‍, ദര്‍വിഷ്, ബ്രാഞ്ച് സെക്രട്ടറി പ്രശാന്ത് തുടങ്ങിയവര്‍ തടഞ്ഞ് വയ്ക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
കച്ചേരിപ്പാറയില്‍ രാത്രി സമയത്ത് പുറമെ നിന്ന് വരുന്ന ചില യുവാക്കള്‍ കഞ്ചാവ് വില്‍പന നടത്തുന്നതായി അടുത്ത കാലത്തായി ശ്രദ്ധയില്‍പ്പെട്ടത് നാട്ടുകാരെ സംഘടിപ്പിച്ച് ചോദ്യം ചെയ്തതും, സൗത്ത് വില്ലേജ് ഓഫീസില്‍ നടന്നു വന്ന ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതതുമാണ് സി പി എമ്മിനെ പ്രകോപിപ്പിച്ചത് എന്ന് സുബീഷിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം യുവമോര്‍ച്ച അഴീക്കോട് മണ്ഡലം പ്രസിഡന്റ് അര്‍ജ്ജുന്‍ പ്രതികരിച്ചു.
സംഭവത്തില്‍ ആര്‍ എസ് എസ് അഴീക്കോട് മണ്ഡല്‍ കാര്യകാരിയും, ബി ജെ പി അഴീക്കോട് പഞ്ചായത്ത് കമ്മറ്റി  പ്രതിഷേധം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it