Flash News

യുവമോര്‍ച്ച നേതാക്കളുടെ കള്ളനോട്ടടി: കേസ് ക്രൈംബ്രാഞ്ചിന്; പിന്നില്‍ കൂടുതല്‍ പേരെന്ന് സംശയം

യുവമോര്‍ച്ച നേതാക്കളുടെ കള്ളനോട്ടടി: കേസ് ക്രൈംബ്രാഞ്ചിന്; പിന്നില്‍ കൂടുതല്‍ പേരെന്ന് സംശയം
X


തൃശൂര്‍: കൊടുങ്ങുല്ലൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീട്ടില്‍ കള്ളനോട്ട് കേന്ദ്രം കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പ്രിന്ററും മറ്റ് ഉപകരണങ്ങളും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും.
കേസിലെ പ്രതികളായ കയ്പമംഗലം നിയോജകമണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറിയായ രാജീവ്, സഹോദരന്‍ ശ്രീനാരായണപുരം പഞ്ചായത്ത് ബിജെപി സെക്രട്ടറിയായ രാഗേഷ് എന്നിവര്‍ അറസ്റ്റിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍പോയ രജീവിനെ കഴിഞ്ഞ ദിവസം രാത്രിയാണ് മണ്ണുത്തിയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തു വരികയാണ്. രാഗേഷിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.
രണ്ട് ദിവസം മുന്‍പാണ് ഇവരുടെ വീട്ടില്‍ കള്ളനോട്ടിന്റെ കേന്ദ്രം പോലീസ് കണ്ടെത്തിയത്. ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. നോട്ടടിക്കാനുപയോഗിക്കുന്ന യന്ത്രവും പ്രിന്ററും കടലാസുമെല്ലാം റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. കൂടാതെ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തിയിരുന്നു. നോട്ട് പിന്‍വലിക്കലിന് ശേഷമിറക്കിയ പുതിയ നോട്ടുകളുടെ വ്യാജന്‍ അടിക്കാനുള്ള വിപുലമായ സംവിധാനമാണ് ഇവിടെ നിന്നും പോലിസ് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it