Flash News

യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവം: രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു



തിരുവനന്തപുരം: മലയാളി യുവതി രാജസ്ഥാനിലെ ബികാനീറില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്ക് കത്തയച്ചു. ഡല്‍ഹി നിവാസിയായ യുവതിക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ 25ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ബികാനീറില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തിയ യുവതിയെ പലാന ഗ്രാമത്തിലെ സര്‍ക്കാര്‍ പവര്‍സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it